സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു: മോദിയുടെ കോയമ്പത്തൂർ റോഡ് ഷോയ്‌ക്കെതിരെ അന്വേഷണം

കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ റോഡ് ഷോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. സ്‌കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിലാണ് കലക്ടർ അന്വേഷണം ആരംഭിച്ചത്. 

തൊഴിൽ, വിദ്യാഭ്യാസ വകുപ്പുകളോട് അസി. റിട്ടേണിംഗ് ഓഫീസറും റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് കലക്ടർ അറിയിച്ചു. സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. 

സ്വകാര്യ സ്‌കൂളിലെ അമ്പതോളം കുട്ടികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. സംഭവം പരിശോധിക്കുമെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിക്കരുതെന്ന് നിർദേശമുണ്ടെന്നും ചീഫ് എഡ്യൂക്കേഷൻ ഓഫീസർ പ്രതികരിച്ചിരുന്നു.
 

Share this story