മോദിയുടെ വിദ്വേഷ പരാമര്‍ശം: പരാതികള്‍ പരിശോധിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവ പരിശോധിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നരേന്ദ്രമോദി ഇന്നും ആവര്‍ത്തിച്ചു

കഴിഞ്ഞ ദിവസം താന്‍ പറഞ്ഞത് സത്യമാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അത് അംഗീകരിക്കാത്തതെന്ന് മോദി ചോദിച്ചു. 2004ല്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ഭരണഘടനാവിരുദ്ധമായി മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ശ്രമിച്ചെന്ന് മോദി ആരോപിച്ചു

രാജസ്ഥാനിലെ റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദി വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. വോട്ടിന് വേണ്ടി ഒരു വിഭാഗത്തെ മാത്രം മുന്നില്‍ കാണുകയും മറ്റുള്ളവരെ അവഗണിക്കുകയുമാണെന്നും മോദി പറഞ്ഞു.
 

Share this story