മോദിയുടെ വിദ്വേഷ പ്രസംഗം എക്‌സിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ കേസെടുത്തു

PM Modi

കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലിം പ്രകടന പത്രികയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം എക്‌സ് ഹാൻഡിലിൽ പങ്കുവെച്ചതിന് ബിജെപിക്കെതിരെ കേസെടുത്തു. ബംഗളൂരു പോലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് നടപടി. 

മതവിഭാഗങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. ആർ പി ആക്ട് 125ാം വകുപ്പും ഐപിസി 153ാം വകുപ്പും ചുമത്തിയാണ് കേസ്. വിദ്വേഷ പ്രസംഗം നടത്തിയ മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമാകുകയാണ്

തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും സമീപിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. മോദിയുടെ കാര്യം വരുമ്പോൾ കമ്മീഷന്റെ നട്ടെല്ല് വളയുകയാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
 

Share this story