കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമെന്ന് കേന്ദ്രം

vaccine

കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം. തെരുഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റ ഭാഗമായാണ് ചിത്രം നീക്കിയതെന്നാണ് വിശദീകരണം. എന്നാൽ കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഗുരുതര പാർശ്വഫലങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് നിർമാണ കമ്പനിയായ ആസ്ട്രനെക തുറന്ന് സമ്മതിച്ചതിന് പിന്നാലെയാണ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കിയത്

കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവരിൽ അപൂർവം ചിലർക്ക് രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നാണ് അസ്ട്രനെക യുകെ കോടതിയെ അറിയിച്ചത്

അതേസമയം കൊവിഷീൽഡ് വാക്‌സിന്റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്‌സിൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
 

Share this story