അയോധ്യയിൽ ഇന്ന് മോദിയുടെ റോഡ് ഷോ; റെയിൽവേ സ്‌റ്റേഷനും പുതുക്കിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും

PM Modi

രാമക്ഷേത്രം ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 15,700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം. 

ശ്രീരാമകിരീട മാതൃകയിലുള്ള അയോധ്യ ധാം റെയിൽവേ സ്‌റ്റേഷൻ, പുതുക്കി പണിത അന്താരാഷ്ട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, ആറ് പുതിയ വന്ദേഭാരത് ട്രെയിനുകൾ, അയോധ്യ ഗ്രീൻഫീൽഡ് ടൗൺഷിപ്പിന് തറക്കല്ലിടൽ, തുടങ്ങിയ എല്ലാ ചടങ്ങുകളും രാമക്ഷേത്രം കേന്ദ്രീകരിച്ചാണ്. 

മോദിയുടെ സന്ദർശനം പ്രമാണിച്ച് അയോധ്യ നഗരം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് നഗരത്തിലൊരുക്കിയിരിക്കുന്നത്. ഖലിസ്ഥാൻ സംഘടനയിൽ നിന്ന് മോദിക്ക് ആക്രമണഭീഷണി ഉയർന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
 

Share this story