പ്രധാനമന്ത്രി കസേരയിൽ മൂന്നാം വട്ടവും മോദി; പാർലമെന്ററി നേതാവായി തെരഞ്ഞെടുത്തു

nda

എൻഡിഎ സഖ്യത്തിന്റെ യോഗത്തിൽ നരേന്ദ്രമോദിയെ പാർലമെന്ററി നേതാവായി തെരഞ്ഞെടുത്തു. ബിജെപി നേതാവ് രാജ്‌നാഥ് സിംഗാണ് മോദിയുടെ പേര് യോഗത്തിൽ നിർദേശിച്ചത്. കയ്യടികളോടെ അംഗങ്ങൾ ഇതിനെ പിന്തുണച്ചു. അമിത് ഷായും നിതിൻ ഗഡ്ഗരിയും നിർദേശത്തെ പിന്താങ്ങി

മോദിയെ പ്രശംസിച്ച് കൊണ്ട് തുടർന്ന് രാജ്‌നാഥ് സിംഗ് സംസാരിക്കുകയും ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. 

രാവിലെ 11.30ഓടെയാണ് എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗം ആരംഭിച്ചത്. 12 മണിയോടെ മോദി യോഗത്തിലേക്ക് എത്തി. ഭരണഘടന തൊട്ടുതൊഴുത ശേഷം ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും സമീപത്തായി മോദി ഇരുന്നു. മോദി ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു


 

Share this story