പ്രധാനമന്ത്രി നരേന്ദ്രമോദി രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതിയുടെ നിർദേശം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിർദേശം നൽകി. കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മടങ്ങി

ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്രമന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്. ഇന്ന് വൈകുന്നേരം എൻഡിഎയുടെ യോഗം ചേരുന്നുണ്ട്. 

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് യോഗത്തിലുണ്ടാകുക. വൈകുന്നേരം നടക്കുന്ന യോഗത്തിൽ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കുമെന്നാണ് വിവരം.
 

Share this story