പ്രധാനമന്ത്രി വാരണാസിയിലേക്ക്; യുപിയിൽ 42,000 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

modi

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും വീണ്ടും ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോദി മണ്ഡലത്തിൽ എത്തുന്നത്. 

പശ്ചിമ ബംഗാളിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാകും പ്രധാനമന്ത്രി വാരണാസിയിൽ എത്തുക. രാത്രി ഏഴ് മണിയോടെ വാരണാസിയിൽ എത്തുന്ന പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും

നാളെ യുപിയിൽ 42,000 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർച്ചയായ മൂന്നാം തവണയാണ് മോദി വാരണാസിയിൽ നിന്നും ജനവിധി തേടുന്നത്.
 

Share this story