സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നേരെ അതിക്രമവുമായി പോലീസ്; താരങ്ങൾക്ക് പരുക്ക്

gusti

 ജന്തർ മന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് നേരെ പോലീസിന്റെ ആക്രമണം. ഇന്നലെ രാത്രി 11.30ഓടെയാണ് സംഘർഷമുണ്ടായത്. മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർ മർദിക്കുകയും സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഗുസ്തി താരങ്ങൾ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്

സംഘർഷത്തിൽ ഒരു ഗുസ്തി താരത്തിന്റെ തലയ്ക്ക് പരുക്കേറ്റു. വനിതാ കായിക താരങ്ങൾ ഉൾപ്പെടെയുള്ളവരോട് പോലീസ് മോശമായി പെരുമാറിയെന്ന് സമരക്കാർ അറിയിച്ചത്. ഇതിനാണോ ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയതെന്ന് വിനേഷ് ഫോഗട്ട് ചോദിച്ചു. താൻ നേടിയ എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായി ബജ്‌റംഗ് പുനിയയും പറഞ്ഞു


 

Share this story