രാജ്ഘട്ടിൽ 144 പ്രഖ്യാപിച്ച് പോലീസ്; നിർദേശം തള്ളി സത്യഗ്രഹ സമരം ആരംഭിച്ച് കോൺഗ്രസ്

congress

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ മഹാത്മ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ് ഘട്ടിൽ കോൺഗ്രസ് സത്യഗ്രഹ സമരം ആരംഭിച്ചു. പോലീസ് സമരത്തിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പോലീസിന്റെ നിർദേശം തള്ളിയാണ് കോൺഗ്രസ് സമരം തുടരുന്നത്.

ക്രമസമാധാനപ്രശ്‌നവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള ഡൽഹി പോലീസ് സമരത്തിന് അനുമതി നിഷേധിച്ചത്. രാജ്ഘട്ടിന് ചുറ്റും 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് നടപടിയെല്ലാം അവഗണിച്ചു സത്യഗ്രഹവുമായി മുന്നോട്ടു പോകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
 

Share this story