നരേന്ദ്രമോദിയുടെ കോയമ്പത്തൂർ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്; ബിജെപി ഹൈക്കോടതിയിൽ

PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയ്ക്ക് തമിഴ്‌നാട് പോലീസ് അനുമതി നിഷേധിച്ചു. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് കോയമ്പത്തൂരിൽ റോഡ് ഷോ നിശ്ചയിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു

കോയമ്പത്തൂർ ടൗണിൽ നിന്ന് നാല് കിലോമീറ്റർ ദൂരത്തിലായി റോഡ് ഷോ നടത്തുന്നതിനാണ് ബിജെപി അനുമതി തേടിയത്. 1998ൽ ബോംബ് സ്‌ഫോടനം നടന്ന ആർ എസ് പുരം ആണ് റോഡ് ഷോയുടെ സമാപനത്തിനായി തീരുമാനിച്ചിരുന്നത്. 

പോലീസ് അനുമതി നിഷേധിച്ചതോടെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിഷയത്തിൽ ഇന്ന് വിധി പറഞ്ഞേക്കും. പരീക്ഷയുള്ള കുട്ടികളെ ബാധിക്കുമെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
 

Share this story