രാജസ്ഥാനിൽ പോലീസുകാരിയെ ബലാത്സംഗം ചെയ്തു; എസ് ഐ അടക്കം നാല് പേർക്കെതിരെ കേസ്
Jan 8, 2026, 17:18 IST
രാജസ്ഥാനിൽ പോലീസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ എസ് ഐക്കും മൂന്ന് കോൺസ്റ്റബിൾമാർക്കുമെതിരെ കേസ്. ചുരു ജില്ലയിലെ സർദാർഷഹർ പോലീസ് സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ട് വർഷം മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്
2017ൽ സർദാർഷഹർ പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ എസ് ഐ അടക്കം നാല് പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിൾ ചുരു പോലീസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി സിദ്ധ്മുഖ് എസ്എച്ച്ഒ ഇമ്രാൻ ഖാൻ അറിയിച്ചു
എസ്‌ഐ സുഭാഷ്, കോൺസ്റ്റബിൾമാരായ രവീന്ദ്ര, ജയ് വീർ അടക്കം നാല് പേർക്കെതിരെയാണ് കേസ്. വിക്കി എന്നയാളാണ് നാലാമത്തെ പ്രതി. അതേസമയം ബലാത്സംഗത്തിന് ഇരയായ കോൺസ്റ്റബിളിനെ അച്ചടക്കലംഘനം ആരോപിച്ച് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
