വരുമാനമില്ലാതെ രാഷ്ട്രീയപാർട്ടികൾക്ക് നിലനിൽക്കാനാകില്ല; അതിനാണ് ഇലക്ടറൽ ബോണ്ട്: നിതിൻ ഗഡ്ഗരി

gadgari

പണമില്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാൻ ആകില്ലെന്നും ഇതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. 2017ൽ നല്ല ഉദ്ദേശത്തോടെ കൊണ്ടുവന്ന പദ്ധതിയാണ് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് സുപ്രീം കോടതി നിർത്തലാക്കിയതെന്നും ഗഡ്ഗരി പറഞ്ഞു

സുപ്രീം കോടതി ഇക്കാര്യത്തിൽ കൂടുതൽ നിർദേശം നൽകിയാൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യണം. അരുൺ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ചർച്ചയിൽ താനും പങ്കെടുത്തിരുന്നു. 

വരുമാനമില്ലാതെ ഒരു പാർട്ടിക്കും നിലനിൽക്കാനാകില്ല. ചില രാജ്യങ്ങളിൽ സർക്കാരുകൾ തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകാറുണ്ട്. അങ്ങനെയൊരു സംവിധാനം ഇന്ത്യയിൽ ഇല്ല. അതുകൊണ്ടാണ് ഇലക്ടറൽ ബോണ്ട് പദ്ധതി തുടങ്ങിയതെന്നും നിതിൻ ഗഡ്ഗരി പറഞ്ഞു
 

Share this story