തമിഴകത്ത് വീണ്ടും രാഷ്ട്രീയ ട്വിസ്റ്റ്; എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് കത്ത്
ചെന്നൈ: വിജയ്‌യുടെ ടിവികെ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കുമ്പോൾ തമിഴകത്ത് വീണ്ടും ട്വിസ്റ്റ്. മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമിയെ ആക്കണമെന്ന ആവശ്യവുമായി എഎംഎംകെ നേതാവ് ടൈറ്റിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകിയതായിട്ടാണ് റിപ്പോർട്ട്.
ഗവർണറെ കണ്ടു മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കവേയാണ് തനിക്കൊപ്പമുള്ള മണ്ണാർകുട്ടി എംഎൽഎ എസ് കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയതായി ചില മാധ്യമങ്ങളിൽ വാർത്ത കണ്ടെന്നും എന്നാൽ അത് സത്യമല്ലെന്നും അത് അറിയിക്കാനാണ് ഗവർണറെ കാണാൻ പോയതെന്നും അദ്ദേഹം പറഞ്ഞത്. ടിവികെ തന്റെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കിയെന്നും ഇക്കാര്യത്തിൽ ഒരു അന്വേഷണം വേണമെന്നും ദിനകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് സംബന്ധിച്ചു ടിടിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകുകയും ആ കത്തിൽ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായെന്ന് ഇന്നലെ റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തയും പുറത്തുവന്നു.
എന്നാൽ വിജയ്യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്ന് ഗവർണർ ആർ.വി ആർലേക്കറുടെ ഓഫീസും അറിയിച്ചിട്ടുണ്ട്. ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണം എന്നാൽ നിലവിൽ വിജയ്ക്ക് 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ വിജയ്യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി ആർലേക്കറുടെ ഓഫീസ് പിന്നീട് അറിയിച്ചത്.
ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതായത് നിലവിൽ ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുണ്ട്. അതിന് പിന്നാലെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങളാണ് നടക്കുന്നത്. ഗവർണറെ കണ്ട് വിജയ് ഭൂരിപക്ഷം അവകാശപ്പെട്ടെങ്കിലും മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ ഇന്ന് നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വിജയ്ക്ക് വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണ കത്തുകൾ ഹാജരാക്കാൻ സാധിച്ചില്ല.
