രാഷ്ട്രീയം ഹോബിയല്ല; അഭിനയം പൂർണമായും ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങുമെന്ന് വിജയ്

vijay

രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്ന് വ്യക്തമാക്കി വിജയ്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് വിജയ് ഇക്കാര്യം പറയുന്നത്. അഭിനയം പൂർണമായും അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയാണ് താരം നൽകുന്നത്. ഏറെ കാലം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് തമിഴ് വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വിജയ് വ്യക്തമാക്കിയിട്ടുണ്ട്. 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് യുടെ ലക്ഷ്യം. അതേസമയം വിജയ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രഖ്യാപനം ആരാധകർക്ക് ഏറെ നിരാശയാണ് നൽകുന്നത്. നിലവിൽ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ഇതിന് ശേഷം ഒരു ചിത്രം കൂടി ചെയ്‌തേക്കും. പിന്നീട് പൂർണമായും ജനസേവനത്തിലാകുമെന്നാണ് വിജയ് പറയുന്നത്.
 

Share this story