പൂഞ്ച് ഭീകരാക്രമണം: പ്രദേശവാസികളായ ആറ് പേരെ സൈന്യം കസ്റ്റഡിയിലെടുത്തു

poonch

ജമ്മു കാശ്മീരിലെ പൂഞ്ചിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ആറ് പേരെ സൈന്യം കസ്റ്റഡിയിലെടുത്തു. ഭീകരരെ സഹായിച്ചെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്

ഇന്നലെ വ്യോമസേനാംഗങ്ങളെയും വഹിച്ചു വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. നാല് പേർക്ക് പരുക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമായി തുടരുകയാണ്

ഭീകരർ ആക്രമണത്തിന് ശേഷം വനത്തിൽ അഭയം തേടിയെന്നാണ് സംശയം. പോലീസും സൈന്യവും ചേർന്ന് പൂഞ്ചിലെ പ്രദേശങ്ങളും വനമേഖലയിലും പരിശോധന നടത്തുകയാണ്.
 

Share this story