പൂഞ്ച് ഭീകരാക്രമണം: പരുക്കേറ്റ ജവാന് വീരമൃത്യു; കാശ്മീരിൽ അതീവ ജാഗ്രത

poonch

ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ ജവാന് വീരമൃത്യു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പൂഞ്ചിലെ സുരൻകോട്ടയിലാണ് ഇന്നലെ വൈകിട്ട് ഭീകരാക്രമണം നടന്നത്

സൈനികരുടെ വാഹനത്തിലേക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. അഞ്ച് സൈനികർക്കാണ് പരുക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. വ്യോമസേന സൈനികനാണ് വീരമൃത്യു വരിച്ചത്. 

ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകായണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിൽ അതീവ ജാഗ്രതയാണ്. ഈ മേഖലയിൽ മെയ് 25ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. പൂഞ്ചിൽ കൂടുതൽ സൈനികര എത്തിച്ചിട്ടുണ്ട്.
 

Share this story