പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്ത്; വിവരം നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം

poonch

പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ രണ്ട് പാക് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഭീകരർക്കായി പൂഞ്ച് മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്

ശനിയാഴ്ച വൈകിട്ടാണ് പൂഞ്ച് ഷാസിതാറിന് സമീപം വ്യോമസേനാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേർക്ക് ഭീകരാക്രമണം നടന്നത്. വിക്കി പഹാഡെ എന്ന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

സേനയുടെ മുതിർന്ന ഉദ്യോഗസ്ഥരടക്കം പൂഞ്ച് മേഖലയിൽ തമ്പടിച്ചിട്ടുണ്ട്. സംശയമുള്ള പലരെയും ചോദ്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട് ജമ്മു കാശ്മീർ എഡിജിപി പറഞ്ഞു
 

Share this story