ഓഫീസ് മുറിയിലെ അശ്ലീല രംഗങ്ങൾ; കർണാടക ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെൻഷൻ
കർണാടക പോലീസ് സേനയെ നാണക്കേടിലേക്ക് തള്ളിവിട്ട അശ്ലീല വീഡിയോ വിവാദത്തിൽ നടപടിയെടുത്ത് സർക്കാർ. സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് ഡിജിപി കെ രാമചന്ദ്ര റാവുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ഓഫീസിലെത്തിയ സഹപ്രവർത്തയെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതിന്റെയും ഒന്നിലധികം ളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി
സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സിദ്ധരാമയ്യ സർക്കാർ രാമചന്ദ്ര റാവുവിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. വിരമിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കെയാണ് നടപടി. അതേസമയം എട്ട് വർഷം മുമ്പുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചന
ഓഫീസ് സമയത്ത് കാബിനിലെത്തിയ സഹപ്രവർത്തകയെ ഡിജിപി കെട്ടിപ്പിടിക്കുന്നതും ശരീര ഭാഗങ്ങളിൽ സ്പർശിക്കുന്നതും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവുവിന്റെ വളർത്തുമകൾ നടി രന്യ റാവുവിനെ കഴിഞ്ഞ വർഷം സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
