അധികാരവും പദവിയുമൊന്നും കുടുംബ ബന്ധത്തെ ബാധിക്കില്ല; വാർത്തകളോട് പ്രതികരിച്ച് റോബർട്ട് വദ്ര

vadra

റായ്ബറേലി, അമേഠി സീറ്റുകളെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. അധികാരവും പദവിയും കുടുംബബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെ മത്സരത്തിൽ നിന്ന് മാറ്റിനിർത്തിയതിൽ വദ്ര പ്രതിഷേധിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പ്രതികരണം

അമേഠിയിൽ മത്സരിക്കണമെന്ന് ജനം തന്നോട് ആവശ്യപ്പെടുന്നുവെന്നും തനിക്ക് വേണ്ടി പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്നുവെന്നും വദ്ര നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ കിശോരിലാൽ ശർമയെയാണ് കോൺഗ്രസ് അമേഠിയിൽ സ്ഥാനാർഥിയാക്കിയത്. 

റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിനാണ് വദ്ര പരസ്യമായി രംഗത്തുവന്നതെന്ന വ്യാഖ്യാനവും ഉയർന്നിരുന്നു. റായ്ബറേലിയിൽ രാഹുൽ മത്സരിക്കുന്നതിനോട് സോണിയ ഗാന്ധി യോജിച്ചതിൽ വദ്ര ശക്തമായി പ്രതിഷേധിച്ചെന്നാണ് സൂചന. ഇതിനിടെയാണ് വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ് രംഗത്തുവന്നത്.
 

Share this story