മഹാരാഷ്ട്രയിലെ അധികാരത്തർക്കം: വിധി നാളെ: എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്
May 10, 2023, 19:55 IST

മുംബൈ: രാജ്യത്തിൻ്റെ ശ്രദ്ധയാകർഷിച്ച മഹാരാഷ്ട്ര അധികാര പോരാട്ടത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫലം വ്യാഴാഴ്ച. ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിൻ്റെ വിധി നിർണയിക്കുന്ന സുപ്രീം കോടതി വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചേക്കും.
സർക്കാർ തുടരണോ മാറണോ, 16 എംഎൽഎമാരെ അയോഗ്യരാക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലാണ് കോടതി തീരുമാനം പ്രഖ്യാപിക്കുക.
മാർച്ച് 16 ന് അധികാരത്തർക്ക വാദം അവസാനിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു.