രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് പ്രഗ്യാ സിംഗ് ഠാക്കൂർ

pragya

രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂർ. വിദേശവനിതയുടെ മകന് ഒരിക്കലും രാജ്യസ്‌നേഹിയാകാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്. അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു. പാർലമെന്റിലെ പ്രതിപക്ഷ എംപിമാരുടെ മൈക്കുകൾ ഇടക്കിടെ ഓഫ് ചെയ്യാറുണ്ടെന്ന് രാഹുൽ യുകെ സന്ദർശനത്തിൽ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂർ

അമ്മ ഇറ്റലിയിൽ നിന്നായതിനാൽ താങ്കൾ ഇന്ത്യയിൽ നിന്നല്ലെന്ന് ഞങ്ങൾ കരുതുന്നു. ഒരു വിദേശരാജ്യത്തേക്ക് പോയി പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് നിങ്ങൾ പറയുന്നു. അതിനേക്കാൾ നാണക്കേട് വേറെയില്ല. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ അവസരം നൽകരുത്. രാജ്യത്ത് നിന്ന് പുറത്താക്കണം എന്നും പ്രഗ്യ പറഞ്ഞു.
 

Share this story