പ്രാണപ്രതിഷ്ഠ: തത്സമയ സംപ്രേഷണം വിലക്കരുതെന്ന് തമിഴ്‌നാട് സർക്കാരിനോട് സുപ്രിം കോടതി

supreme court

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിനായി തയ്യാറാക്കിയ എൽഇഡി സ്‌ക്രീനുകൾ പിടിച്ചെടുത്ത തമിഴ്‌നാട് പോലീസിന്റെ നടപടിയിൽ ഇടപെട്ട് സുപ്രീം കോടതി. പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ തത്സമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. അനുമതി നൽകിയാൽ നിയമപരമായി അനുമതി നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു

ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കാഞ്ചിപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്‌ക്രീനുകളാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
 

Share this story