പ്രാർഥനകളും രക്ഷാദൗത്യവും വിഫലം; ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി മരിച്ചു

bore
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം. ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. ദ്വാരകയിൽ 130 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ എയ്ഞ്ചൽ സാക്കറെ എന്ന കുട്ടിയെ എട്ട് മണിക്കൂറുകൾ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിൽ പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി കളിക്കുന്നതിനിടെ വീടിന് മുന്നിലെ കുഴൽക്കിണറിലേക്ക് വീണത്. എൻഡിആർഎഫ് സംഘം അടക്കമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

Share this story