ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയിട്ടു; രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീം കോടതി
ന്യൂഡൽഹി: ഒക്റ്റോബർ 12ന് സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനിടെ ഗർഭിണിയായ മാധ്യമപ്രവർത്തകയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിയോടും മറ്റുള്ളവരോടും വിശദീകരണം തേടി സുപ്രീം കോടതി. വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച നോട്ടീസ് നൽകി.
വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ, നിലവിൽ പരിഗണനയിലുള്ള ഒരു ഹർജിയിൽ ഇതുസംബന്ധിച്ച അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. കോടതി വളപ്പിൽ വനിതാ മാധ്യമപ്രവർത്തകയെ കൈയേറ്റം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധി പെട്ടെന്ന് മാധ്യമപ്രവർത്തകയെ ഗേറ്റിന് നേരെ തള്ളിയെന്നും ശക്തമായ തള്ളലിൽ ബാലൻസ് നഷ്ടപ്പെട്ട് വീഴുകയും ചെയ്തെന്നാണ് ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ പരസ്യമായാണ് സംഭവം നടന്നതെന്നും പറയുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കും മറ്റുള്ളവർക്കുമെതിരേ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നഷ്ടപരിഹാരം നൽകാനും നിർദേശിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകൾക്കെതിരേ ഹർജി നൽകാൻ രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
