തമിഴ്‌നാട്ടിൽ ട്രെയിനിൽ നിന്നും തെറിച്ചുവീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

kasthuri

തമിഴ്‌നാട്ടിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്. ചെന്നൈയിൽ നിന്ന് ശങ്കരൻകോവിലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കസ്തൂരിയുടെ വളകാപ്പ് ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയായിരുന്നു അപകടം. ട്രെയിനിൽ നിന്ന് ബാത്ത് റൂമിലേക്ക് പോകുന്നതിനിടെ വാതിൽ വഴി പുറത്തേതക്ക് വീഴുകയായിരുന്നു. ചെന്നൈ - എഗ്മൂർ - കൊല്ലം എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് യുവതി പുറത്തേക്ക് തെറിച്ച് വീണത്. 

അതേസമയം അപായചങ്ങല വലിച്ചിട്ടും ട്രെയിൻ നിർത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. ഏഴു കിലോമീറ്ററുകൾക്ക് അപ്പുറമാണ് ട്രെയിൻ നിർത്തിയത്. അപ്പോൾ തന്നെ ട്രെയിൻ നിർത്തിയിരുന്നെങ്കിൽ യുവതിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് കുടുംബം പറയുന്നു.

Share this story