ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് പിടിയിൽ

Murder

അമൃത്സർ: പഞ്ചാബിൽ ഇരട്ടക്കുട്ടികളെ ഗർഭിണിയായിരുന്ന യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു. ഇരുവരും തമ്മിൽ വെള്ളിയാഴ്ചയുണ്ടായ തർക്കത്തിനു പിന്നാലെയാണ് യുവാവിന്‍റെ ക്രൂരത.ആറു മാസം ഗര്‍ഭിണിയായ 23കാരി സംഭവ സ്ഥലത്തുവെച്ചു തന്നെ വെന്തു മരിച്ചു

അമൃത്സറിനടുത്ത് ബുല്ലേ നാങ്കല്‍ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് സുഖ്‌ദേവ് ഭാര്യയെ കത്തിച്ച ശേഷം കടന്നുകളഞ്ഞെന്ന് പോലീസ് വ്യക്തമാക്കി.

Share this story