ശബരിമലയിൽ ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപദി മുർമു; ഈ മാസം 19ന് എത്തും

ശബരിമലയിൽ ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപദി മുർമു; ഈ മാസം 19ന് എത്തും
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനൊരുങ്ങുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19ന് രാഷ്ട്രപതി ശബരിമലയിൽ എത്തും. രാഷ്ട്രപതിഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചു. 18ന് പാലാ സെന്റ് ജോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോകും. ശബരിമല നട ഇടവമാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്നാണ് വിവരം നേരത്തെ ഇതുസംബന്ധിച്ച അനൗദ്യോഗിക അറിയിപ്പ് പോലീസിനും ദേവസ്വം ബോർഡിനും ലഭിച്ചിരുന്നു. പിന്നാലെയാണ് ഔദ്യോഗികമായി രാഷ്ട്രപതി ഭവൻ ഇക്കാര്യം അറിയിച്ചത്.

Tags

Share this story