പുതുചരിത്രമെഴുതി രാഷ്ട്രപതി; സുഖോയ് 30 യുദ്ധവിമാനത്തിൽ പറന്ന് ദ്രൗപദി മുർമു

murmu

രാഷ്ട്രപതി ദ്രൗപദി മുർമു സുഖോയ് 30 എംകെഐ യുദ്ധ വിമാനത്തിൽ പറന്നു. അരമണിക്കൂറോളം നേരമാണ് രാഷ്ട്രപതി വിമാനത്തിൽ സഞ്ചരിച്ചത്. അസമിലെ തേസ്പൂർ വ്യോമത്താവളത്തിൽ വ്യോമസേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമായിരുന്നു പറക്കൽ. വടക്കുകിഴക്കൻ മേഖലയിലെ തന്ത്രപ്രധാനമായ വ്യോമ കേന്ദ്രത്തിൽ നിന്നുമാണ് രാഷ്ട്രപതി പറന്നുയർന്നത്

മൂന്ന് ദിവസത്തെ അസം സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് രാഷ്ട്രപതി അസമിലെത്തിയത്. 
ഇന്ന് രാവിലെ തേസ് പൂർ വ്യോമ കേന്ദ്രത്തിൽ എത്തിയ സർവ്വസൈന്യാധിപയെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. വ്യോമസേന ഉദ്യോഗസ്ഥരിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച രാഷ്ട്രപതി, വൈദ്യ പരിശോധന ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച ശേഷമാണ്, ആന്റി ഗ്രാവിറ്റി സ്യൂട്ട് അണിഞ്ഞ്, യുദ്ധവിമാനത്തിൽ പ്രവേശിച്ചത്.

Share this story