രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നും 14 പേര്‍

ന്യൂഡൽഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തിൽ നിന്നുള്ള 11 പേർക്ക് ലഭിച്ചു. ശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു.

എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐജി എ. അക്ബര്‍, എസ്പിമാരായ ആര്‍.ഡി. അജിത്, വി.സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍, എഎസ്പി വി.സുഗതന്‍, ഡിവൈഎസ്പി സലീഷ് സുഗതന്‍, എഎസ്‌ഐ രാധാകൃഷ്ണപിള്ള, ബി.സുരേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍, എഎസ്‌ഐ മിനി കെ എന്നിവര്‍ക്കുമാണ് മെഡല്‍ ലഭിച്ചത്.

അഗ്നിശമന വിഭാഗത്തില്‍ വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും എഫ് വിജയകുമാറിനാണ് ലഭിച്ചത്. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്നും നാലുപേര്‍ക്കും മെഡല്‍ ലഭിച്ചു. എന്‍ ജിജി, പി. പ്രമോദ്, എസ്. അനില്‍കുമാര്‍, അനില്‍ പി. മണി എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ലഭിച്ചിട്ടുള്ളത്.

Share this story