മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിച്ചു; ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

chand

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം. ആർട്ടിക്കിൾ 356 പ്രകാരം പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണമാണ് പിൻവലിച്ചത്. മണിക്കൂരിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ബിജെപി നേരത്തെ ആരംഭിച്ചിരുന്നു. 

ഖേംചന്ദ് സിംഗ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുൻമുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നു. ഇത് ഫലിക്കാതെ വന്നതോടെയാണ് 2025 ഫെബ്രുവരി 13ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്

ഖേംചന്ദിന്റെ പരിചയസമ്പത്തും നേതൃപാടവവും മണിപ്പൂരിനെ സമാധാനത്തിലേക്കും വികസനത്തിലേക്കും നയിക്കുമെന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ കീഴിൽ സംസ്ഥാനം സുസ്ഥിരമായ പുരോഗതി കൈവരിക്കുമെന്ന് മണിപ്പൂർ ബിജെപി എക്‌സിൽ കുറിച്ചു.
 

Tags

Share this story