സിഗരറ്റ്, ബീഡി, പാൻ മസാല എന്നിവക്ക് വില വർധിക്കും; ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

pan

ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്‌സൈസ് തീരുവയും പാൻ മസാലക്ക് പുതിയ സെസും നിലവിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ജി എസ് ടി നിരക്കിന് പുറമെയാകും പുകയിലക്കും പാൻ മസാലക്കുമുള്ള പുതിയ തീരുവകൾ. ഇത്തരം ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോമ്പൻസേഷൻ സെസിന് പകരമാകും പുതിയ തീരുവകൾ. 

പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവക്ക് ഒന്ന് മുതൽ 40 ശതമാനം ജി എസ് ടി നിരക്ക് ഈടാക്കും. ബീഡിക്ക് 18 ശതമാനം ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് ആയിരിക്കും. പാൻ മസാലക്ക് ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഈടാക്കും.

 ഈ തീരുവകൾ നടപ്പാക്കുന്ന തീയതിയായി ഫെബ്രുവരി ഒന്ന് നിശ്ചയിച്ച് സർക്കാർ ബുധനാഴ്ച വിജ്ഞാപനം പുറത്തിറക്കി. നിലവിൽ വിവിധ നിരക്കുകളിൽ ഈടാക്കുന്ന നിലവിലെ ജി എസ് ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ ഇല്ലാതാക്കും
 

Tags

Share this story