വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി; 19 കിലോ സിലിണ്ടറിന് 12.50 രൂപയുടെ വർധനവ്

lpg

രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവാബുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് 1937 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില വർധിച്ചിരിക്കുന്നത്.

Share this story