മഹാകുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി
Feb 5, 2025, 17:09 IST

മഹാ കുംഭമേളയിൽ എത്തി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്രാജിലെത്തിയത്. ഗംഗാ നദിയിലൂടെ മോദി ബോട്ട് സവാരി ചെയ്തു, പിന്നീട് മന്ത്രങ്ങൾ ഉരുവിട്ട് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു. ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് മോദിയുടെ കുംഭമേള സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ലഖ്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മോദിയുടെ സന്ദർശനം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് പ്രയാഗ്രാജിൽ ഏർപ്പെടുത്തിയിട്ടുളളത്.