ബ്രഹ്‌മപുരത്ത് ആരോപണ വിധേയമായ സോണ്‍ടാ കമ്പനിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ആരോപണ വിധേയമായ സോണ്‍ടാ കമ്പനിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി. കമ്പിനിയില്‍ നിക്ഷേപം നടത്തിയിരുന്ന ജര്‍മ്മന്‍ പൗരന്‍ പാട്രിക് ബൗവറാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ഇന്ത്യയില്‍ നിക്ഷേപം നടത്തി താന്‍ കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ ഇദ്ദേഹം പറഞ്ഞിരിക്കുന്നത്
കമ്പിനയുടമ രാജ് കുമാര്‍ പിള്ള കേരളത്തിലെ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ളയാളാണ്. അതിനാല്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാന്‍ നാല് വര്‍ഷമായി താന്‍ കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ശക്തമായ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് ഈ ആരോപണം തിരിച്ചടിയാകുമെന്നാണ് ഇദ്ദേഹം പരാതിയില്‍ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇതിനിടെ സോണ്‍ടാ ഇന്‍ഫ്രാടെക്കിന് എതിരെ ബാംഗളുരുവില്‍ വിശ്വാസ വഞ്ചനക്കെതിരെ കേസും ഇയാള്‍ കൊടുത്തിട്ടുണ്ട്്. ബംഗളുരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.20 കോടി രൂപയുടെ സ്റ്റാന്‍ഡ്ബൈ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കിയതിന് ലാഭ വിഹിതമായി 82 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് കരാര്‍ ഉണ്ടാക്കിയെങ്കിലും സോണ്‍ടാ കമ്പനി അത് ലംഘിച്ചതായി പാട്രിക് ബോര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.