സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് പ്രധാനമന്ത്രി

modi

കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സിദ്ധരാമയ്യ സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും പേരെടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഫലപ്രദമായ ഒരു കാലയളവ് ഉണ്ടാകട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു

കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും മന്ത്രിമാരായി എട്ട് പേരും സത്യപ്രതിജ്ഞ ചെയ്തു. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, എംബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ
 

Share this story