ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

PM

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലായിരുന്നു ബിൽ ഗേറ്റ്‌സുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത കുറിപ്പ് ഗേറ്റ്‌സ് പങ്കുവെച്ചിരുന്നു. ഇതിനു മറുപടിയായി ബിൽ ഗേറ്റ്‌സിനെ കാണാനും പ്രധാന വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്താനും സാധിച്ചതിൽ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു.

ലോകം വളരെയധികം വെല്ലുവിളികൾ നേരിടുന്ന ഒരു സമയമാണ്. ഇന്ത്യയെപ്പോലെ ചലനാത്മകവും ക്രിയാത്മകവുമായ ഒരു സ്ഥലം സന്ദർശിക്കുന്നത് പ്രചോദനകരമാണെന്ന് ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു. ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, മറ്റ് നിർണായക മേഖലകൾ എന്നിവയിൽ ഇവിടെ നടക്കുന്ന നൂതനമായ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനാണ് ഗേറ്റ്സ് ഇന്ത്യയിൽ വന്നതെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ അദ്ദേഹത്തിന്‍റെ സന്ദർശനത്തിന്‍റെ പ്രധാന ഭാഗമെന്നാണു ഗേറ്റ്സ്  വിശേഷിപ്പിച്ചത്, " കോവിഡ് -19 വാക്സിനുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ നിർമ്മിക്കാനുള്ള അതിശയകരമായ കഴിവ് ഇന്ത്യക്കുണ്ട്, അവയിൽ ചിലത് ഗേറ്റ്സ് ഫൗണ്ടേഷന്‍റെ പിന്തുണയോടെയാണ്. ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ പകർച്ചവ്യാധിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും ചെയ്തു.' ഡിജിറ്റൽ പേയ്‌മെന്‍റിലെ ഇന്ത്യയുടെ മുന്നേറ്റത്തെയും അദ്ദേഹം  പ്രശംസിച്ചു.  

Share this story