ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കാൻ പ്രധാനമന്ത്രി മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ചർച്ച നടത്തി
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം (Comprehensive Global Strategic Partnership) കൂടുതൽ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഫോൺ വഴി ചർച്ച നടത്തി. വ്യാപാരം, പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ (Critical and Emerging Technologies), ഊർജ സുരക്ഷ, സുപ്രധാന ധാതുക്കൾ (Critical Minerals) തുടങ്ങിയ മേഖലകളിലെ സഹകരണം ആഴത്തിലാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു.
ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതിയും ഉയർന്ന തലത്തിലുള്ള ചർച്ചകളുടെ തുടർച്ചയും ഇരുവരും വിലയിരുത്തി. കൂടാതെ, നിലവിലെ പ്രാദേശിക-ആഗോള സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ അഭിപ്രായങ്ങൾ പങ്കുവെച്ചു. ചർച്ചയ്ക്കിടെ, ജെ.ഡി. വാൻസിനും ഭാര്യ ഉഷാ വാൻസിനും ആൺകുഞ്ഞ് പിറന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ആശംസകൾ അറിയിച്ചു.
