ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ എത്തി'; വിവേകാനന്ദ പാറയിലേക്ക് പോകും

modi

ധ്യാനം ഇരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ എത്തി. ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം അദ്ദേഹം ദേവി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് ബോട്ട് മാർഗം വിവേകാനന്ദ പാറയിലേക്ക് പോകും

ഇവിടെയാണ് മോദി ധ്യാനമിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്

പിന്നീട് ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിയിലേക്ക് പോയത്. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം പോകാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ജൂൺ 1 വരെ മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കും.
 

Share this story