പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

modi

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് വാരണാസി മണ്ഡലത്തിൽ നിന്ന് മോദി മത്സരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും മോദിക്കൊപ്പം പത്രികാ സമർപ്പണത്തിന് എത്തി

കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി കലക്ടറേറ്റിലേക്ക് എത്തിയത്. കാശിയുമായുള്ള തന്റെ ബന്ധം അഭേദ്യവും സമാനതകളില്ലാത്തതുമാണ്. അത് വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്ന് പത്രിക സമർപ്പിക്കുന്നതിന് മുമ്പായി മോദി എക്‌സിൽ കുറിച്ചു

2014ലാണ് മോദി ആദ്യമായി വാരണാസിയിൽ നിന്ന് മത്സരിച്ചത്. 2019ൽ രണ്ടാം വട്ടവും വാരണാസിയെ പ്രതിനിധീകരിച്ചു. 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇത്തവണ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആണ് മോദിയുടെ എതിരാളി. ജൂൺ ഒന്നിനാണ് വാരണാസിയിൽ വോട്ടെടുപ്പ്.
 

Share this story