ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്ത്യൻ പള്ളി സന്ദർശിക്കും
Apr 8, 2023, 17:02 IST

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്ത്യൻ പള്ളി സന്ദർശിക്കും. ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ ഈസ്റ്ററിന് വൈകുന്നേരമാണ് പ്രധാനമന്ത്രി എത്തുക. ക്രിസ്ത്യൻ സമുദായത്തിന്റെ പിന്തുണ വർധിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നിൽ. കേരളത്തിലടക്കം ക്രിസ്ത്യൻ സമുദായത്തെ പാർട്ടിയുമായി അടുപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ദുഃഖവെള്ളി ദിവസം ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ മലയാറ്റൂർ മല കയറാനെത്തിയിരുന്നു.