തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

tenkasi

തെമിഴ്‌നാട്ടിലെ തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈ സാമിപുരത്തിനടുത്താണ് അപകടമുണ്ടായത്. 

തെങ്കാശിയിൽ നിന്ന് ശ്രീവില്ലിപുത്തൂരിലേക്ക് പോവുകയായിരുന്ന ബസും കോവിൽപട്ടിയിൽ നിന്ന് തെങ്കാശിയിലേക്ക് വരികയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

മഴയും റോഡിലെ തടസ്സങ്ങളും കാരണം പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് പ്രയാസപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ കനത്ത മഴയാണ്.
 

Tags

Share this story