പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

Priyanka

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്ലീനറി സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി മുന്നോട്ടു വെച്ചതായാണ് വിവരം

അതേസമയം നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വീണ്ടും തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ പേരിൽ നോമിനേറ്റ് ചെയ്യേണ്ടെന്നും തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്നുമാണ് പ്രിയങ്കയുടെ നിലപാട്

പര്രവർത്തകര സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടെന്ന് നേരത്തെ രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത ശശി തരൂർ പ്രവർത്തക സമിതിയിൽ എത്തുന്നതിൽ ഇപ്പോഴും സസ്‌പെൻസ് നിലനിർത്തുകയാണ്.
 

Share this story