ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; രാഹുൽ റായ്ബറേലിയിലെന്ന് സൂചന

priyanka

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ രാഹുൽ ഗാന്ധിയെ ഇവിടെ മത്സരിപ്പിക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്

ഇതോടെ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിൽ സജീവമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അമേഠിയിൽ കേന്ദ്രമന്ത്രിയായിരുന്ന ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളിന് സീറ്റ് ലഭിക്കാനാണ് സാധ്യത

റായ്ബറേലിയിൽ ബിജെപിയും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നാളെയാണ് ഇവിടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
 

Share this story