പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകും

priyanka

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കാനിടയില്ല. ഉത്തർപ്രദേശിലെ റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി മത്സരിക്കാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

മത്സരിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാനാണ് പ്രിയങ്കയുടെ താത്പര്യമെന്നാണ് അറിയുന്നത്. രാഹുൽ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുന്ന കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകും. 

മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നാണ് രണ്ടാം തവണയും ജനവിധി തേടിയത്. അമേഠിയിൽ രാഹുൽ വീണ്ടും മത്സരിക്കണമെന്നാണ് യുപി കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.
 

Share this story