പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിൽ കൊണ്ടുപോയ കോൺഗ്രസ് പ്രവർത്തകന് യുപി പോലീസ് വക പിഴശിക്ഷ
Dec 30, 2019, 08:09 IST
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ യുപിയിൽ അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥനെ കാണാനായി എത്തിയ പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിൽ കൊണ്ടുപോയ കോൺഗ്രസ് പ്രവർത്തകനെതിരെ നടപടിയുമായി യുപി പോലീസ്. യുപി ട്രാഫിക് പോലീസാണ് നടപടിയെടുത്തിരിക്കുന്നത്.
സ്കൂട്ടർ ഓടിച്ചിരുന്ന ധീരജ് ഗുജ്ജാറും പുറകിലിരുന്ന പ്രിയങ്ക ഗാന്ധിയും ട്രാഫിക് നിയമം ലംഘിച്ചതായി പോലീസ് പറയുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഗുജ്ജറിനോട് പിഴ അടയ്ക്കാൻ പോലീസ് നിർദേശിച്ചു.
കാറിലെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് തടയുകയായിരുന്നു. തുടർന്ന് കാറിൽ നിന്നും ഇറങ്ങി നടന്ന പ്രിയങ്ക അൽപ്പ സമയത്തിന് ശേഷം ഗുജ്ജാറിന്റെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരന്നു.