ഇറാൻ അനുകൂല പ്രതിഷേധം പ്രകോപനപരമാകുന്നു; ജമ്മു കാശ്മീരിൽ കടുത്ത നിയന്ത്രണം, സേനാ നീക്കം റദ്ദാക്കി
Mar 3, 2026, 11:50 IST
ഇറാൻ അനുകൂല പ്രതിഷേധം കണക്കിലെടുത്ത് ജമ്മു കശ്മീരിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കി. സേന വാഹനവ്യൂഹങ്ങളുടെ നീക്കം കശ്മീർ ഭരണകൂടം റദ്ദാക്കി. പ്രതിഷേധങ്ങൾ പ്രകോപനപരമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് മുതൽ അഡ്മിനിസ്ട്രേറ്റീവ് വാഹനങ്ങളുടെ നീക്കങ്ങളും നിയന്ത്രിച്ചു.
ജനങ്ങളോട് സംയമനം പാലിക്കണമെന്ന നിർദേശവും ഉണ്ട് നിലവിൽ സ്‌കൂളുകളും കോളേജുകളും ഇന്നും അടഞ്ഞുകിടക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത കുറച്ച നടപടിയും തുടരും. ആറ് സേനാംഗങ്ങൾ ഉൾപ്പടെ 14 പേർക്കാണ് കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരുക്കേറ്റത്.
കശ്മീർ താഴ്‌വരയിൽ രണ്ട് ദിവസത്തിനിടെ 75 ഓളം പ്രതിഷേധ പ്രകടനങ്ങളാണ് ഉണ്ടായത്. ജമ്മു മേഖലയിലും പ്രതിഷേധങ്ങളുടെ എണ്ണം വർധിച്ചു. 37-ാം അനുച്ഛേദവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്രയും പ്രകടനങ്ങൾ ജമ്മു കാശ്മീരിൽ അരങ്ങേറുന്നത്.
