പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം: ജനപ്രതിനിധികളോട് പോലീസ് ക്രൂരമായി പെരുമാറിയെന്ന് ഡീൻ കുര്യാക്കോസ് എം.പി

ഡീൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഡൽഹി പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അതിക്രമവും മോശം പെരുമാറ്റവും ഉണ്ടായതായി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. പ്രതിഷേധിച്ച ജനപ്രതിനിധികളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും ബലമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

"പോലീസ് ഞങ്ങളോട് വളരെ മോശമായാണ് പെരുമാറിയത്. ക്രൂരമായി തല്ലിച്ചതച്ച ശേഷം ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് പോലും പറയാൻ പോലീസ് തയ്യാറായിട്ടില്ല," – ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

​പ്രതിഷേധക്കാരെയും ജനപ്രതിനിധികളെയും പോലീസ് വാഹനങ്ങളിൽ കയറ്റി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് എം.പി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡൽഹി പോലീസിന്റെ നടപടിക്കെതിരെ എം.പിമാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags

Share this story