സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയിൽ പ്രതിഷേധം; തെലങ്കാനയിൽ ഡ്രൈവർ സ്വന്തം ഓട്ടോ കത്തിച്ചു

auto

തെലങ്കാനയിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവർ തന്റെ സ്വന്തം ഓട്ടോ കത്തിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം ദേവ എന്ന ഡ്രൈവറാണ് വാഹനത്തിന് തീ കൊളുത്തിയതും സ്വയം തീ കൊളുത്തി മരിക്കാനും ശ്രമിച്ചത്.

വാഹനത്തിൽ തീ പടർന്നെങ്കിലും സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വലിച്ചിഴച്ച് മാറ്റി. അതേസമയം ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന 'മഹാലക്ഷ്മി' പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിഷേധത്തിലാണ്. പദ്ധതി തങ്ങളുടെ ദിവസ വരുമാനത്തെ ബാധിക്കുവെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്. 

Share this story