ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു: പിരിഞ്ഞുപോകണമെന്ന കേന്ദ്ര നിർദ്ദേശം തള്ളി രാഹുൽ ഗാന്ധി; പിന്തുണയുമായി കൂടുതൽ പേർ

ഡൽഹി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരം ശക്തി പ്രാപിക്കുന്നു. ഡൽഹിയിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ ഉടനടി പിരിഞ്ഞുപോകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കേന്ദ്ര സർക്കാറിന് വേണ്ടി നേരിട്ട് വന്ന് നിർദ്ദേശം നൽകിയെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

​പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം തള്ളിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രഥാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും  രാജിവെക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാടിന് പിന്നാലെ സമരം ചെയ്യുന്ന സ്ഥലത്തേക്ക് കൂടുതൽ ആളുകളും വിവിധ സംഘടനകളും പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്.

​പ്രതിഷേധം നിയന്ത്രണവിധേയമാക്കാൻ ഡൽഹി പോലീസും സുരക്ഷാ സേനയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിർദ്ദേശം തള്ളി ജനങ്ങൾ കൂട്ടത്തോടെ എത്തുന്നതോടെ തലസ്ഥാനത്ത് വൻ രാഷ്ട്രീയ നീക്കങ്ങൾക്കാണ് കളമൊരുങ്ങുന്നത്.

Tags

Share this story